ഭീകരരെ ചെറുക്കാന്‍ പാക്കിസ്ഥാനിലെ അധ്യാപര്‍ തോക്കെടുക്കുന്നു

ഇസ്ലാമാബാദ്| Last Updated: ബുധന്‍, 28 ജനുവരി 2015 (15:02 IST)
പെഷവാറിലെ സ്കൂളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ അധ്യാപകര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്കൂള്‍ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പ്രവിശ്യയിലെ എല്ലാ സ്കൂളുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ കഴിയാത്തതിനാലാണ് നടപടി.

പരിശീലനം കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. രണ്ട് ദിവസത്തെ പരിശീലമാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. എല്ലാ അധ്യാപകര്‍ക്കും തോക്ക് കൈവശം വെക്കാന്‍ അനുവദിച്ചില്ലെങ്കിലും സുരക്ഷയ്ക്കായി സുരക്ഷയ്ക്കായി സ്കൂളുകളില്‍ തോക്ക് അനുവദിക്കാനാണ് തീരുമാനം.
35,000 ത്തോളം സ്കൂളുകളാണ് പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ളത്. നേരത്തെ പെഷാവറിലെ സൈനിക സ്കൂളില്‍ ഡിസംബര്‍ 16ന് നടന്ന തീവ്രവാദി ആക്രമണത്തില്‍
132 കുട്ടികള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :