Last Modified വെള്ളി, 1 മാര്‍ച്ച് 2019 (18:07 IST)
ഇസ്ലാമാബാദ്: രാജ്യത്തെയും അഭിനന്ദനെയും അപമാനിച്ച് പാകിസ്ഥാൻ ടെലിവിഷൻ ചാനൽ. അഭിനന്ദിനെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടി പാകിസ്ഥാൻ പുറത്തുവിട്ടു. ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ പാട്ടുപാടി നൃത്തം വക്കുന്നതും ടെലിവിഷൻ പരിപാടിയിൽ കാണാം.
പരിപാടിയിൽ അഭിനന്ദിനെ കോമാളിയായി ചിത്രീകരിക്കുകയാണ് ടെലിവിഷൻ അവതാരകൻ. അഭിനന്ദിനെ പിടികൂടിയതിന് ശേഷം ഇന്ത്യൻ പൈലറ്റിനോട് മാന്യമായ രീതിതിയിലാണ് പെരുമാറുന്നത് എന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ അഭിനന്ദിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളിലെ അഭിന്ദിന്റെ പെരുമാറ്റത്തെ മോഷമായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് പരിപാടി.
ഇന്ത്യൻ പൈലറ്റിനെ അപമാനിക്കുന്നതിൽ ടെലിവിഷൻ സ്റ്റുഡിയോയിലെ കാണികൾ ചിരിക്കുന്നുണ്ട്. ഇന്ത്യയെയും രാജ്യ തലസ്ഥാനമായ ഡെൽഹിയെയും അപമാനിക്കുന്ന തരത്തിൽ നൃത്തം വക്കുമ്പോഴും കാണികൾ സമാനമായ രീതിയിൽ പ്രതികരിക്കുന്നത് കാണാം. അതേസമയം വിങ് കമൻഡർ അഭിനന്ദിനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വാഗാ അതിർത്തിവഴിയാണ് പാകിസ്ഥാൻ അഭിനന്ദിനെ കൈമാറിയത്.