സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ഏപ്രില്‍ 2022 (15:04 IST)
പാക് പ്രധാനമന്ത്രിയുടെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക അവിശ്വാസ പ്രമേയം നീളുന്നു. ഇമ്രാന് ഖാന് സഭയില്‍ എത്തിയിട്ടില്ല. നേരത്തെ തന്നെ സഭയില്‍ ഭൂരിപക്ഷം നഷ്ടമായ ഇംറാന്‍ അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ ഇംറാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച കാബിനറ്റ് യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇംറാന്‍ വിളിച്ചു ചേര്‍ത്തു. സുപ്രീംകോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്താനാണ് ഇംറാന്റെ പാര്‍ട്ടി, പാകിസ്താന് തെഹ്രീകെ ഇന്‍സാഫിന്റെ തീരുമാനം. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇമ്രാന് വന്‍ തിരിച്ചടിയായിരുന്നു.