മോദിയുടെ പരാമര്‍ശം കൊള്ളേണ്ടിടത്ത് കൊണ്ടു; ബലൂച് നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍

ബലൂച് നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി| priyanka| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2016 (15:53 IST)
പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ ജനങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനു പിന്നാലെ സ്വയം പാലായനം ചെയ്ത ബലൂച് നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍. ബലൂച് നേതാക്കള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും ബലൂചിസ്താന്‍ മുഖ്യമന്ത്രി നവാബ് സനൗല്ല സെഹ്‌റിയും ലഫ്. ജനറല്‍ ആമിര്‍ റിയാസും അറിയിച്ചതായി പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ രാഷ്ട്രീയത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. ബലൂചിസ്ഥാനിലെ ജനങ്ങള്‍ നിങ്ങള്‍ക്കമുകൂലമായ ജനവിധി നല്‍കുകയാണെങ്കില്‍ അതു ഞങ്ങള്‍ അംഗീകരിക്കുമെന്നും സെഹ്‌റി പറഞ്ഞു. ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപക നേതാവ് ബ്രഹുംദാഹ് ബുഗ്തി നന്ദി പറഞ്ഞു.

70ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ പ്രചോദനമേകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയം ചൂണ്ടികാട്ടിയത്.

ചിത്രം കടപ്പാട്: ഡോണ്‍ (പാക്ക് പത്രം)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :