പാക്കിസ്ഥാനില്‍ ഇരുപത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

   പാക്കിസ്ഥാന്‍ , തീവ്രവാദികള്‍ , ഇസ്ലാമാബാദ് , സൈന്യം
ഇസ്ലാമാബാദ്| jibin| Last Modified ഞായര്‍, 26 ഒക്‌ടോബര്‍ 2014 (16:52 IST)
പാക്കിസ്ഥാനില്‍ സൈന്യം നടത്തിയ ഫൈറ്റര്‍ ജെറ്റ് ആക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. പാക്കിസ്ഥാനിലെ ഗോത്ര മേഖലയായ ബാര ടെഹ്സില്‍ ഖൈബര്‍ ജില്ലയിലെ സിപാഗ്, മലക്ഡിന്‍ ഖെല്‍, നലന്‍ സുര്‍ കാസ് മേഖലകളിലാണ് സൈന്യം ആക്രമണം നടത്തിയത്.

ഇവിടെ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സൈന്യം ഇന്നു രാവിലെ ആക്രമണം നടത്തുകയായിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലെ വിവിധ ഗോത്രമേഖലകളില്‍ തമ്പടിച്ചിരിക്കുന്ന താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയും പാക്കിസ്ഥാന്‍ സേന ശക്തമായ പോരാട്ടമാണ് നടത്തുന്നത്.

ബാരയിലെ തീവ്രവാദികളുടെ സാന്നിധ്യത്തെ തുടച്ചു നീക്കാന്‍ ഖൈബര്‍-1 ഓപ്പറേഷന്‍ പാക്കിസ്ഥാന്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. ഇന്നു നടന്ന ആക്രമണവും ഖൈബര്‍-1 ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :