സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ജനുവരി 2023 (15:33 IST)
നാഷണല്‍ ഫ്രിക്വന്‍സി കുറഞ്ഞതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ വൈദ്യുതി ബന്ധം താറുമാറായി. ദേശീയ വാതക വിതരണത്തിനുള്ള കരാറില്‍ ധാരണയിലെത്താത്തതും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാത്രികാലങ്ങളില്‍ വൈദ്യുതി ഉത്പാദന യൂണിറ്റുകള്‍ താത്ക്കാലികമായി അടച്ചുപൂട്ടിയതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി.
വൈദ്യുതി തടസ്സം ടെലികോം മേഖലയുടെ പ്രവര്‍ത്തനത്തേയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം.