പാകിസ്ഥാന്‍ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ചു; ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാക് കോടതിയുടെ ഉത്തരവ്

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാക് കോടതിയുടെ ഉത്തരവ്

ഇസ്ലാമബാദ്| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (19:06 IST)
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്‌ട്രീയക്കാരനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാക് കോടതിയുടെ ഉത്തരവ്. നവംബര്‍ 17നു മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ഉത്തരവ്. 2014ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പാകിസ്ഥാന്‍ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ചതിനാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.

പാകിസ്ഥാന്‍ ടെലിവിഷന്‍ ഹെഡ്‌ക്വാര്‍ട്ടേഴ്സ് ആക്രമിച്ച കേസില്‍ വാദം കേള്‍ക്കവെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാന്‍ പൊലീസ് പരാജയപ്പെട്ടെന്ന് തെളിഞ്ഞപ്പോഴാണ് ഇമ്രാന്‍ ഖാനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ടഹിറുല്‍ ഖദ്രിയെയും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവുണ്ട്.

കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ പൊലീസ് പരാജയപ്പെടുന്നതിലുള്ള ബുദ്ധിമുട്ട് ജഡ്ജ് കൌസര്‍ അബ്ബാസ് സയിദി കോടതിയില്‍ വ്യക്തമാക്കി. ഇമ്രാന്‍ ഖാനെയും ടഹിറുല്‍ ഖദ്രിയെയും അവരെ പിന്തുണച്ച 68 അനുയായികളെയും നവംബര്‍ 17നു മുമ്പ് കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :