പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ പത്തുതാരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്| Last Updated: ബുധന്‍, 24 ജൂണ്‍ 2020 (08:52 IST)
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ പത്തുതാരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പിന്നീട് ഇത് ഏഴായി. ഇപ്പോള്‍ പത്തുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈമാസം അവസാനം ഇംഗ്ലണ്ട് പര്യടനത്തിന് നിശ്ചയിച്ചിരുന്ന ടീമംഗങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇംഗ്ലണ്ട് പര്യേടനത്തിനായി ലാഹോറിലാണ് പാക് ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും ഉള്ളത്. ജൂണ്‍ 28നാണ് പാക് ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യേടനത്തിനായി പുറപ്പെടുക. കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :