പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍| Last Modified ശനി, 9 ഓഗസ്റ്റ് 2014 (12:22 IST)
പാകിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ബി ജി സെക്ടറിലാണ് വെള്ളിയാഴ്ച രാത്രി 10.30 ഓടെ വെടിവെയ്പ്പുണ്ടായത്.

ഇന്ത്യന്‍ സൈനികര്‍ തിരിച്ചും വെടിവച്ചു. ആര്‍ക്കും പരുക്കില്ല. യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടും പാക് സൈന്യം ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തുകയായിരുന്നു. ജൂലായ് അഞ്ചിനും നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈനികര്‍ വെടിവെയ്പ്പ് നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :