ഓസ്കര്‍ വേദിയില്‍ അവതാരകയാകാന്‍ പ്രിയങ്ക

മുംബൈ:| Rahul| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (19:10 IST)
എണ്‍പത്തിയെട്ടാമത് അക്കാദമി പുരസ്കാരദാന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ബോളിവുഡ്താരം പ്രിയങ്കാ ചോപ്ര. ഫെബ്രുവരി 28ന് ലോസാഞ്ചലസിലാണ് ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങ്.

ചടങ്ങിലെ 13 അവതാരകരില്‍ ജുലിയാന്നെ മോറേയ്ക്കും റീസേ വിന്നര്‍ സ്പൂണിനുമൊപ്പമാണ് ഓസ്കര്‍ വേദിയില്‍ എത്തുക.

എന്നാല്‍. ലോക സിനിമയുടെ തന്നെ അഭിമാനവേദിയിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയല്ല പ്രിയങ്ക ചോപ്ര. മോഡലും നടിയുമായ പേര്‍സീസ് കമ്പാട്ടയാണ് ഓസ്കര്‍ വേദിയിലെത്തിയ ആദ്യ ഇന്ത്യന്‍ സാന്നിധ്യം. 1980ലെ ഓസ്കര്‍ പുരസ്കാരദാന ചടങ്ങിലാണ്കമ്പാട്ട പങ്കെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :