സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 1 ഏപ്രില്‍ 2022 (21:04 IST)
ഒമാനില്‍ പൊതുമാപ്പ് കാലാവധി നീട്ടി. തൊഴില്‍, താമസ സംബന്ധമായ രേഖകള്‍ ഇല്ലാതെ ഒമാനില്‍ ഉള്ള വിദേശികള്‍ക്ക് പിഴകള്‍ ഇല്ലാതെ രാജ്യം വിടാനുള്ള സമയ പരിധിയാണ് നീട്ടിയത്. ജൂണ്‍ 30 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള രജിസ്‌ട്രേഷന്‍ 2020 നവംബര്‍ 15 മുതലാണ് ആരംഭിച്ചത്. ഇവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ്മായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും. റസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയുടെ കാലവധി കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം.