യുവതി സാത്താനുമൊത്ത് പൂര്‍ണ്ണ നഗ്നയായി ആരാധനാലയത്തില്‍ !

 പൂര്‍ണ്ണ നഗ്ന , സാത്താന്‍ , മോസ്കോ , ആരാധനാലയം
മോസ്കോ| jibin| Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (17:56 IST)
ശരീരത്തിൽ കയറിയ സാത്താനെ കുടിയിറക്കാനെന്ന് പറഞ്ഞ് കൊടുംതണുപ്പിൽ പൂർണ നഗ്നയായി യുവതി ആരാധനാലയത്തിലെത്തി. പടിഞ്ഞാറൻ സൈബീരിയയിലെ ഒരു നഗരത്തിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം കൊടും തണുപ്പ് വകവെക്കാതെ തലയിലൊരു ടർബൻ മാത്രം ധരിച്ച് യുവതി തന്റെ കുഞ്ഞിനെയുമായി ആരാധനാലയത്തിലെത്തുകയായിരുന്നു. ചെരിപ്പ് പോലും ധരിക്കാതെയാണ് യുവതി നടന്ന് ആരാധനാലയത്തിൽ എത്തിയത്. യുവതി ആരാധനാലയത്തില്‍ കയറിയതോടെ എത്തിയവരെല്ലാം അന്തം വിട്ടുപോയി. ശരീരത്തിൽ കയറിയ സാത്താനെ തുരത്താനാണ് താൻ നൂൽബന്ധമില്ലാതെ എത്തിയതെന്നാണ് യുവതി അവരോട് പറഞ്ഞത്. ഈ സമയവും കുട്ടി യുവതിയുടെ കൈയിലിരുന്ന് കരയുകയായിരുന്നു.

ഈ സമയത്ത് ആരാധനാലയത്തിലുണ്ടായിരുന്ന ഒരാളാണ് മൊബൈലില്‍ യുവതിയുടെ വീഡിയോ എടുത്തത്. ഈ വീഡിയോ ആരോ ഇന്റർനെറ്റിൽ ഇട്ടതോടെ വൈറലായിരിക്കുകയാണ്. കുഞ്ഞിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :