അത് ഭൂകമ്പമല്ല; ആണവപരീക്ഷണം തന്നെയെന്ന് ഉത്തര കൊറിയ സ്ഥിരീകരിച്ചു

ആണവപരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ സ്ഥിരീകരിച്ചു

സിയൂള്‍| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (14:52 IST)
ഉത്തരകൊറിയയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഭൂകമ്പമല്ലെന്ന് സ്ഥിരീകരിച്ചു. ഉത്തര കൊറിയയില്‍ ഭൂകമ്പം ഉണ്ടായെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അത് ഭൂകമ്പമല്ലെന്നും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതാണെന്നും ദക്ഷിണകൊറിയ ആരോപിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തന്നെ സ്ഥിരീകരണവുമായി എത്തി. ഉത്തര കൊറിയന്‍ അധികൃതര്‍ ആണവപരീക്ഷണവിവരം സ്ഥിരീകരിച്ചു.

അതേസമയം, ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്റെയും അടിസ്ഥാനത്തില്‍ ആണവപരീക്ഷണം നടന്നത് ഉത്തര കൊറിയയിലെ പംഗീരിയിലാണെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. യു എസ് ജിയോളജിക്കല്‍ സര്‍വേ ഭൂകമ്പത്തിന് സമാനമായുള്ള പ്രകമ്പനം ഉത്തര കൊറിയന്‍ മേഖലയില്‍ അനുഭവപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :