യുകെയില്‍ നോറോ വൈറസ് വ്യാപിക്കുന്നു; ഈമാസം ഇതുവരെ 1500ലധികം പേര്‍ക്ക് രോഗം ബാധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (08:58 IST)
യുകെയില്‍ നോറോ വൈറസ് വ്യാപിക്കുന്നു. ഈമാസം ഇതുവരെ 1500ലധികം പേര്‍ക്ക് രോഗം ബാധിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് റിപ്പോര്‍ട്ട് ചെയത് കേസുകളേക്കാള്‍ 60ശതമാനം കൂടുതലാണിത്. മഞ്ഞുകാലത്താണ് ഈ വൈറസ് കൂടുതല്‍ വ്യാപിക്കുന്നത്. ക്രിസ്മസ് കാലംകൂടിയായതിനാല്‍ കേസുകള്‍ കൂടുതല്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഛര്‍ദ്ദില്‍, ഓക്കാനം, വയറിളക്കം എന്നിവയുണ്ടാക്കുന്ന ശക്തമായ സാംക്രമിക വൈറസാണ് നോറോ വൈറസ്. രോഗം ബാധിച്ച ഒരാളില്‍ നിന്ന് വളരെ വേഗത്തില്‍ മറ്റൊരാളിലേക്ക് രോഗം ബാധിക്കാം. നോറോ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :