ഒരൊറ്റക്കടിമതി ജീവിതം മാറാന്‍, അത്ഭുത കീടത്തിന്റെ സ്വിശേഷത ഇതാ

മാംസഭക്ഷണം, അലര്‍ജി, മരണം, കീടം
VISHNU.NL| Last Updated: ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (15:18 IST)
ഒരൊറ്റ ചോദ്യം മതി ജീവിതം മാറാന്‍... ഇത് കോടീശ്വരന്‍ പരിപാടിയില്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി പറഞ്ഞതാണ്. എന്നാല്‍ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ഒരുകീടം ചോദ്യം ചോദിച്ചല്ലെ നമ്മുടെ ശീലം മാറ്റിമറിക്കുന്നത്. പകരം ഇത് അറിയാതെയെങ്ങാനും കടിച്ചുപോയാല്‍ പിന്നെ ഏതു കൊടികുത്തിയ മാസാഹാരിയാണെങ്കിലും പിന്നെ മരണം വരെ ഇറച്ചിയില്‍ തൊട്ട് രുചി നോക്കുകകൂടിയില്ല!

ഏതാണീ പുലിയെന്നറിയാമോ അമേരിക്കന്‍ കാടുകളില്‍ കണ്ടുവരുന്ന ലോണ്‍ സ്‌റ്റാര്‍ എന്ന കീടമാണ് അവന്‍. ഇവന്റെ കടി ജീവിതത്തില്‍ ഒരിക്കല്‍ കിട്ടിയില്‍ പിന്നെ മാംസഭക്ഷണത്തേക്കുറിച്ച് ആലോചിക്കാന്‍ പോലും നിങ്ങള്‍ക്ക് കഴിയില്ല. അംബ്ലിയോമ അമേരിക്കാനം എന്ന ശാസ്‌ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇവയുടെ കടിയിലൂടെ ആല്‍ഫ-ഗാല്‍ എന്ന കാര്‍ബോഹൈഡ്രേറ്റ് നമ്മുടെ രക്തത്തില്‍ കലരുന്നു.

ഗുരുതരമായ അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് ഈ ഹൈഡ്രേറ്റ്. മനുഷ്യരില്‍ ഇല്ലാത്ത തരം കാര്‍ബോഹൈഡ്രേറ്റാണിത്‌. അതിനാല്‍ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധം ഇതിനെതിരെ ജാഗ്രതസ്വീകരിക്കും. ഭാവിയില്‍ ഈ കാര്‍ബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രതിരോധിക്കുന്നതിനായി ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത് ആജീവനാന്തകാലം നമ്മുടെ രക്തത്തില്‍ കലര്‍ന്നിരിക്കുകയും ചെയ്യും.

ആല്‍ഫ-ഗാല്‍ നമ്മുടെ ശരീരത്തിലില്ലെങ്കില്‍ സാധാരണഗതിയില്‍ മാംസഭക്ഷണം ദഹിക്കാന്‍ പ്രശ്‌നമൊന്നുമുണ്ടാവില്ല. കഴിക്കുന്ന മാംസത്തില്‍ ആല്‍ഫാ-ഗാല്‍ ഉണ്ടെങ്കിലും വിഷയമില്ല. എന്നാല്‍ ഇത് നേരിട്ട് രക്തത്തിലേക്ക് കലരുമ്പോഴാണ് ഈ വിഷയങ്ങള്‍ ഉണ്ടാകുന്നത്. ആല്‍ഫാ-ഗാല്‍ അടങ്ങിയിരിക്കുന്ന മാസഭക്ഷണം ഇത്തരം സാഹചര്യത്തില്‍ കഴിച്ചാല്‍ ഗുരുതരമായ അലര്‍ജിയാണ് ഉണ്ടാകുക.

ഈ അലര്‍ജി പരിഹരിക്കാന്‍ ഇതേവരെ മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല. അതിനാല്‍ ഈ കീടത്തിന്റെ കടിയേറ്റാല്‍ ജീവിതകാലം മുഴുവന്‍ മാംസാഹാരത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാകും ഉചിതം. അല്ലെങ്കില്‍ അലര്‍ജി മൂത്ത് ഒടുക്കം മരണത്തിനു കീഴടങ്ങേണ്ടി വരും. ജീവനില്‍ കൊതിയില്ലാത്തവരുണ്ടാകില്ലല്ലോ?



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :