അഭിറാം മനോഹർ|
Last Modified ഞായര്‍, 6 മാര്‍ച്ച് 2022 (08:50 IST)
യുക്രെയ്‌നിൽ റഷ്യൻ അക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി ഇന്ത്യ. സംഘർഷം രൂക്ഷമായ യുക്രെയ്‌നിലെ ഖാർകീവിൽ ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പിസോചിൻ,ഖാർകീവ് എന്നിവിടങ്ങളിൽ നിന്ന് അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരെയും പുറത്ത് കടത്താൻ നമുക്ക് കഴിയും. അതോടെ ഖാർകീവിൽ ഒരു ഇന്ത്യക്കാരനും അവശേഷിക്കില്ല. ഇപ്പോൾ ശ്രദ്ധ സുമിയിലാണ്. വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.
സുമിയാണിപ്പോൾ പ്രധാനപ്രശ്‌നം. രണ്ട് പക്ഷങ്ങളോടും വെടി നിർത്താൻ ശക്തമായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഷെല്ലാക്രമണം തുടരുന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യൻ വിദ്യാർത്ഥികൾ ക്യാമ്പസിൽ സുരക്ഷിതരാണ്. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.