ഫ്ലോറിഡയില്‍ സ്‌ഫോടനം: രണ്ട് പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 2 മെയ് 2014 (11:54 IST)
ഫ്ലോറിഡയില്‍ ബുധനാഴ്ച രാത്രി നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഫ്ലോറിഡയിലെ എസ്‌കാമ്പിയ കൌണ്ടി ജയിലിലാണ് സ്‌ഫോടനം നടന്നത്. മരിച്ചവര്‍
ജയിലിലെ തടവുകാരാണ്.

സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു.

സംഭവം നടക്കുന്ന സമയത്ത് 600 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് റോഡുകളെല്ലാം അടച്ച് സുരക്ഷാ സംവിധാനങ്ങല്‍ ശക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :