കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Modified ബുധന്‍, 12 മെയ് 2021 (09:54 IST)
വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദമായ B1617 ബ്രിട്ടന്‍, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എന്നിവിടങ്ങളിലാണ് കൂടുതലാണ് കാണുന്നത്. ഇതില്‍ ബ്രിട്ടനിലാണ് ഈ വൈറസ് കൂടുതലായി കണ്ടെത്തിയതെന്ന് പറയുന്നു. ആദ്യം കണ്ടെത്തിയ വകഭേദത്തേക്കാള്‍ ഏറെ അപകടം പിടിച്ചതാണ് ഈ വകഭേദം.

ഇതുവരെ അമേരിക്കയില്‍ മാത്രം 5.95 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ലോകത്താകെ 33ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :