ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നു; ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ജനുവരി 2025 (10:24 IST)
ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോര്‍ട്ട്.
കൂടാതെ കോവിഡ് 19, ഇന്‍ഫ്‌ലുവന്‍സാ എ തുടങ്ങിയ ഒന്നിലധികം വൈറസുകളും ചൈനയില്‍ പടരുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ആശുപത്രികളില്‍ തിങ്ങിനിറങ്ങിയ അവസ്ഥയില്‍ രോഗികള്‍ എത്തുന്നതും ആളുകള്‍ മാസ്‌ക്കുകള്‍ ധരിച്ച് സഞ്ചരിക്കുന്നതുമടക്കമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കൂടാതെ ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :