നേപ്പാളില്‍ കൊവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയായി

ശ്രീനു എസ്| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (09:56 IST)
നേപ്പാളില്‍ കൊവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്ത്യ നല്‍കിയ കൊവിഷീല്‍ഡ് വാക്‌സിനാണ് നേപ്പാള്‍ വിതരണം നടത്തുന്നത്. ഇതുവരെ 1,84,857 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 10ലക്ഷം കൊവിഡ് വാക്‌സിനാണ് ഇന്ത്യ നേപ്പാളിന് നല്‍കിയിരുന്നത്.

77ജില്ലകളിലെ 201 ബൂത്തുകളിലായിട്ടാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്. അതേസമയം ഇന്ത്യയില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 56,36,868 ആയിട്ടുണ്ട്. ഇതില്‍ 52,66,175 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. കൂടാതെ 3,70,693 മുന്നണി പോരാളികളും ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :