ഇസ്ളാമാബാദ്|
Last Modified ശനി, 22 നവംബര്‍ 2014 (12:37 IST)
ജനുവരിയിലെ ഇന്ത്യ സന്ദര്‍ശനത്തില്‍ കാശ്മീര്‍ വിഷയം ഉന്നയിക്കണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയോടാവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഒബാമയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക സഹകരണത്തിനും കശ്മീര്‍ പ്രശ്ന പരിഹാരം അത്യന്താപേഷിണ്
ഇതിനാലാണ് ഓബാമയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കശ്മീര്‍ പ്രശ്നവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും ഷെരീഫ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഒബാമയെ പാകിസ്ഥനിലേക്ക് ക്ഷണിച്ചിരുന്നെന്നും ഒബാമ ക്ഷണം സ്വീകരിച്ചിരുന്നെന്നും ഷെരീഫ് അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും ഇന്ത്യയാണ് ഇതിന് അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്നും ഷെരീഫ് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.