Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (20:44 IST)
കൊളറാഡോ: നമ്മുടെ സൗരയൂധത്തിൽ ഒൻപത് ഗ്രഹങ്ങൾ ഉണ്ട് എന്നാണ് ആദ്യം ശാസ്ത്രലോകം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഒൻപതാമത്തെ പ്ലൂട്ടോയെ ഗ്രഹമായി കണക്കാനാകില്ല എന്ന് പിന്നീട് തിരുത്തി പറഞ്ഞു. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിന്നിന്നും കുള്ളൻ ഗ്രഹമാക്കി തരംതാഴ്ത്തുകയും ചെയ്തു. എന്നാൽ പ്ലൂട്ടോ ഗ്രഹം തന്നെയാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്
നാസ മേധവി ജിം ബ്രൈഡ്‌സ്റ്റൈന്
'എന്റെ കാഴ്ചപ്പാടിൽ പ്ലൂട്ടോ ഒരു ഗ്രഹം തന്നെയാണ്, നാസ മേധാവി പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി പ്രഖ്യാപിച്ചു എന്നുതാന്നെ നിങ്ങൾ എഴുതാം പ്ലൂട്ടോയെ ഞാൻ ഒരു ഗ്രഹമായി തന്നെയാണ് മനസിലാക്കുന്നത്. അതുകൊണ്ട് ഞാൻ ആ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്'. യൂണിവേഴ്സിറ്റി ഓഫ് കൊളറഡോയിൽ സംസാരിക്കുമ്പോഴായിരുന്നു ജിം ബ്രൈഡ്‌സ്റ്റൈനിന്റെ പ്രതികരണം
2006ലാണ് ഇന്റർനാഷ്ണൽ ആസ്ട്രണോമിക്കൽ യൂണിയൻ പ്ലൂട്ടോയുടെ ഗ്രഹം എന്ന സ്ഥാനം തരം താഴ്ത്തി കുള്ളൻ ഗ്രഹമാക്കി മാറ്റിയത്. നാസ തലവന്റെ പ്രസ്ഥാവനയെ അനുകൂലിച്ച് നിരവധിപേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽനിന്നും ഒഴിവാക്കിയതിൽ വലിയ എതിർപ്പുകൾ നിലനിന്നിരുന്നു.