ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു; ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കും - ചൈനീസ് പ്രസിഡന്റ്

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു; ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കും - ചൈനീസ് പ്രസിഡന്റ്

   Narendra modi , She jinping , BRICS , China , india , modi , ഷീ ജിന്‍ ജിൻപിംഗ് , നരേന്ദ്ര മോദി , പഞ്ചശീല തത്വങ്ങള്‍ , ഡോക് ലാം , ബ്രിക്‌സ് ഉച്ചകോടി
ബീജിംഗ്| jibin| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (12:23 IST)
ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീല തത്വങ്ങള്‍ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ ജിൻപിംഗ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശരിയായ പാതയിൽ തിരിച്ചെത്തും. സമാധാന പുര്‍ണമായ സഹവര്‍ത്തിത്വം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ചൈനീസ് പ്രസിഡന്‍റ്. കൂടിക്കാഴ്ച അമ്പതു മിനിറ്റ് നീണ്ടുനിന്നു.

ലോകത്തിലെ രണ്ട് നിർണായക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലവിൽ മെച്ചപ്പെട്ടിട്ടുണ്ട്. അതിനാൽ ആരോഗ്യപരവും സുസ്ഥിരവുമായ ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളേയും സംബന്ധിച്ചടത്തോളം അത്യാവശ്യമാണെന്നും ജിൻപിംഗ് വ്യക്തമാക്കി.

ഡോക് ലാം പോലുള്ള വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കായിരുന്നു മോദി- ജിന്‍‌പിംഗ് കൂടിക്കാഴ്ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :