മോഡി നല്കിയ തലപ്പാവ് അണിഞ്ഞ് പാക് പ്രധാനമന്ത്രി കൊച്ചുമകളുടെ വിവാഹത്തിനെത്തി

ലാഹോര്‍| JOYS JOY| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (13:19 IST)
മിന്നല്‍ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്കിയ തലപ്പാവ് അണിഞ്ഞ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മാധ്യമശ്രദ്ധ പിടിച്ചു പറ്റി. കൊച്ചുമകളുടെ വിവാഹത്തിന് ആയിരുന്നു മോഡി നല്കിയ തലപ്പാവ് അണിഞ്ഞ് ഷെരീഫ് എത്തിയത്.

പിങ്ക് നിറത്തിലുള്ള പരമ്പരാഗത രാജസ്ഥാനി തലപ്പാവ് ആയിരുന്നു മോഡി ഷെരീഫിന് സമ്മാനിച്ചത്. ഏതായാലും ഷെരീഫിന്റെ വിവാഹത്തേക്കാള്‍ മാധ്യമശ്രദ്ധ നേടിയത് ഷെരീഫിന് മോഡി സമ്മാനിച്ച തലപ്പാവ് ആയിരുന്നു.

സമാധാന നീക്കങ്ങളോടുള്ള ഷെരീഫിന്റെ ആത്മാര്‍ത്ഥതയായി ഏതായാലും തലപ്പാവ് വ്യാഖ്യാനിക്കപ്പെട്ടു
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മോഡി പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :