പട്ടാള അട്ടിമറിയെ തുടര്‍ന്ന് മ്യാന്‍മറില്‍ ഫേസ്ബുക്ക് താല്‍ക്കാലികമായി നിരോധിച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (16:43 IST)
പട്ടാള അട്ടിമറിയെ തുടര്‍ന്ന് മ്യാന്‍മറില്‍ ഫേസ്ബുക്ക് നിരോധിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ നേരിടാനാണ് ഫേസ്ബുക്കിനെ തടഞ്ഞത്. മറ്റു നിരവധി സോഷ്യല്‍ മീഡിയ ആപ്പുകളെയും തടഞ്ഞിട്ടുണ്ട്.

ആളുകള്‍ക്ക് അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിരോധനം പിന്‍വലിക്കണമെന്ന് അധികൃതരുമായി ബന്ധപ്പെട്ടതായി ഫേസ്ബുക്ക് പറഞ്ഞു. ഫെബ്രുവരി ഏഴുമുതല്‍ അനിശ്ചിതകാലത്തേക്ക് ഫേസ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് നേരത്തേ മ്യാന്‍മര്‍ വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ നിലവില്‍ സേവനം തടസപ്പെട്ടിരിക്കുന്നുവെന്നാണ് ഉപഭോക്താക്കള്‍ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :