ശ്രീനു എസ്|
Last Modified ഞായര്‍, 28 മാര്‍ച്ച് 2021 (08:29 IST)
മ്യാന്മറില് സൈന്യത്തിന്റെ നരനായാട്ട്. ഇന്നലെ സൈന്യം വെടിവച്ചുകൊന്നത് 114 പേരെയാണ്. ഇന്നലെ കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ പട്ടാള അട്ടിമറിക്കു ശേഷം മ്യാന്മറില് കൊല്ലപ്പെടുന്നവരുടെ എണ്ണം 400കടന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നാരോപിച്ചാണ് കഴിഞ്ഞമാസം ഒന്നിന് പട്ടാളം അധികാരം പിടിച്ചെടുത്തത്.
അതേസമയം നെബേല്‍ സമ്മാന ജേതാവും രാഷ്ട്രിയ നേതാവുമായ ഓങ്സാന്‍ സൂചി ഇപ്പോഴും തടങ്കലിലാണ്. സംഭവത്തില്‍ യുഎന്‍ അപലപിച്ചു. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.