മുസ്ലിങ്ങള്‍ക്ക് എപ്പോഴും ഫേസ്‌ബുക്കിലേക്ക് സ്വാഗതമെന്ന് സുക്കര്‍ബര്‍ഗ്

വാഷിംഗ്‌ടണ്‍| JOYS JOY| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (12:44 IST)
മുസ്ലിങ്ങള്‍ക്ക് എല്ലായ്‌പോഴും ഫേസ്‌ബുക്കിലേക്ക് സ്വാഗതമെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്. ഒരു ജൂതന്‍ എന്ന നിലയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എതിരെയുള്ള അക്രമം എതിര്‍ക്കണമെന്നാണ് തന്റെ മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും സുക്കര്‍ബര്‍ഗ് ഫേസ്‌ബുക്കില്‍ കുറിച്ചു.

മുസ്ലിങ്ങളുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് തന്റെ പോസ്റ്റില്‍ സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
നിങ്ങള്‍ ഒരു മുസ്ലിം ആണെങ്കില്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഫേസ്‌ബുക്കിലേക്ക് സ്വാഗതം. നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സമാധാനവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം നിങ്ങള്‍ക്കായി ഒരുക്കാനും പോരാടുന്നതാണെന്നും
പോസ്റ്റില്‍ സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം കാലിഫോര്‍ണിയയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനത്തിന് പോലും മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് പ്രസ്താവന ഇറക്കിയിരുന്നു. ഇത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു സുക്കര്‍ബര്‍ഗിന്റെ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :