മ്യൂണിക് കൂട്ടക്കൊല: ആക്രമണത്തിന് ഒരു വര്‍ഷം മുമ്പേ പദ്ധതിയിട്ടിരുന്നു

മ്യൂണിക്: കൂട്ടക്കൊല നടത്താൻ ഒരുവർഷം മുൻപേ പദ്ധതിയിട്ടു

ബെര്‍ലിന്‍| priyanka| Last Modified തിങ്കള്‍, 25 ജൂലൈ 2016 (07:59 IST)
മ്യൂണിക്കിലെ ഷോപ്പിംഗ് മാളില്‍ കൂട്ടക്കൊല നടത്തിയ പതിനെട്ടുകാരന്‍ അക്രമണത്തിനായി ഒരു വര്‍ഷം മുമ്പേ പദ്ധതിയിട്ടതായി സൂചന. 2009 വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ട ദക്ഷിണ ജര്‍മനിയിലെ സ്‌കൂളിലെ സംഭവസ്ഥലം ഒരു വര്‍ഷം മുമ്പു സന്ദര്‍ശിച്ച ശേഷമാണ് ആലോചന തുടങ്ങിയതെന്നും ബവേറിയന്‍ പൊലീസ് അറിയിച്ചു.

വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന കൊലയാളി കടുത്ത അക്രമങ്ങളുള്ള ക്രൈം വിഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്നും ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. വെടിവയ്പിന് ഉപയോഗിച്ച തോക്ക് ഇന്റര്‍നെറ്റിലെ ഡാര്‍ക് നെറ്റില്‍ നിന്നാണ് ഇയാള്‍ വാങ്ങിയതെന്നും പൊലീസ് അറിയിച്ചു. കൊലയ്ക്ക് ഉപയോഗിച്ചത് സാധാരണ നിയമപാലകര്‍ ഉപയോഗിക്കുന്ന തരം പിസ്റ്റണ്‍ ആയിരുന്നു. മാതാപിതാക്കള്‍ക്ക് മകന്റെ പദ്ദഥികള്‍ സംബന്ധിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :