സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 ജൂണ്‍ 2022 (15:23 IST)
യുകെയില്‍ മങ്കിപോക്‌സ് വര്‍ധിക്കുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 470 ആയി. കൂടുതല്‍ രോഗം സ്ഥിരീകരിച്ചവരും ബൈസെക്ഷ്വലോ ഗെയോ ആണെന്നാണ് വിവരം. ബ്രിട്ടന്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുമായുള്ള ശാരീരിക ബന്ധം രോഗം വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെയില്‍ രോഗബാധിതരായ 99ശതമാനം പേരും പുരുഷന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും ലണ്ടനില്‍ നിന്നുള്ളവരാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 28 രാജ്യങ്ങളില്‍ നിന്നായി 1285 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആഫ്രിക്കയ്ക്ക് പുറത്ത് ഇതുവരെ രോഗം മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ സ്‌പെയിനിലും ജര്‍മനിയിലും കാനഡയിലുമാണ്.