'അസാധാരണ സാഹചര്യം'; കുരങ്ങുപനിക്കെതിരെ ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (15:33 IST)

കുരങ്ങുപനിക്കെതിര ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ആഫ്രിക്കയില്‍ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ബെല്‍ജിയത്തില്‍ നിന്ന് എത്തിയ വനിതയ്ക്കാണ് ചെക് റിപ്പബ്ലിക്കില്‍ രോഗം ബാധിച്ചത്. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :