വാഷിംഗ്ടണ്‍|
Last Modified ശനി, 17 മെയ് 2014 (09:50 IST)
രാജ്യത്ത് മുഴുവന്‍ താമര പൊയ്കകള്‍ തീര്‍ത്ത നരേന്ദ്ര മോഡിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിനന്ദിച്ചു. മോഡിയ്ക്ക് അമേരിക്കന്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന മട്ടില്‍ നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഒബാമയുടെ ശ്രദ്ധേയമായ അഭിനന്ദനം.
ഇന്നലെ ഫോണില്‍ വിളിച്ചാണ് ബരാക് ഒബാമ പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോഡിയെ ഫോണില്‍ വിളിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം നേടിയ ബിജെപിയുടെ വിജയം അഭിനന്ദനാര്‍ഹമാണെന്ന് ഒബാമ പറഞ്ഞു. ഇന്ത്യ – അമേരിക്കന്‍ ബന്ധം മോഡി സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ ഊഷ്മളമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മോഡിയെ അമേരിക്കയിലേക്കു ക്ഷണിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ജേ കാര്‍ണേ പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനു ശേഷം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍
അമേരിക്ക ആഗ്രഹിക്കുന്നതായും കാര്‍ണേ പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ട്വിറ്ററിലൂടെ മോഡിയ്ക്ക് അഭിനന്ദനം അറിയിച്ചു.