പാരിസ്|
jibin|
Last Modified ശനി, 14 നവംബര്‍ 2015 (12:11 IST)
നൂറ്റമ്പതിലധികം പേര്‍ കൊല്ലപ്പെട്ട ഫ്രാന്‍സിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ബറ്റാക്ലാന്‍ തിയേറ്ററില്‍ ആക്രമണം നടത്തിയതു കറുത്ത വസ്‌ത്രധാരിയായ ഒരാള്‍ ആയിരുന്നുവെന്നു ദൃക്‌സാക്ഷിയായ റോഡിയോ റിപ്പോര്‍ട്ടര്‍.
വളരെ ശാന്തനായി തിയേറ്ററില്‍ എത്തിയ ഇയാള്‍ ജനങ്ങള്‍ക്ക് ഇടയിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. തിര്‍കള്‍ തീര്‍ന്നപ്പോള്‍ അയാള്‍ തുടര്‍ച്ചയായി തിരകള്‍ നിറച്ചു വെടിവെപ്പു തുടര്‍ന്നു. നൂറു കണക്കിനാളുകള്‍ ജീവനായി അലറി വിളിച്ചിട്ടും അയാള്‍ക്കൊരു അത്ഭുതവും ഇല്ലായിരുന്നു. പത്ത് മിനിറ്റു കൊണ്ട് അവിടം ഒരു രക്ത കളമായി മാറി. എല്ലാവരും ശരീരം മറച്ചു തറയില്‍ കിടക്കുകയായിരുന്നു. നാലോ അഞ്ചോ തവണ തോക്കുകള്‍ നിറച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും ദൃക്‌സാക്ഷിയായ റോഡിയോ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
അതേസമയം, ഫ്രാന്‍സിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സിറിയന്‍ അഭയാര്‍ഥികളെ ഫ്രാന്‍സ് സ്വീകരിക്കുന്നതും അമേരിക്കയുമായി ചേര്‍ന്ന് യുദ്ധത്തിനൊരുങ്ങുന്നതും ഐ.എസിനെ ചൊടിപ്പിച്ചതായി വേണം കരുതാന്‍. ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്ത് തടയുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടതായി വിമര്‍ശനം ഉയരുന്നുണ്ട്.