മംഗള്‍‌യാന്‍ ഈ വര്‍ഷത്തെ മികച്ച കണ്ടുപിടുത്തം

മംഗള്‍‌യാന്‍,ടൈം മാഗസിന്‍, കണ്ടുപിടുത്തം
ന്യൂയോര്‍ക്ക്| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (16:55 IST)
ഈ വര്‍ഷത്തെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൌത്യമായ മം‌ഗള്‍‌യാനും. 2014 മികച്ച കണ്ടുപിടുത്തങ്ങള്‍ ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ പുറത്തു വിട്ട പട്ടികയിലാണ് മംഗള്‍‌യാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ ദൌത്യത്തില്‍ തന്നെ ചൊവ്വായിലെത്തിയവര്‍ ആരുമില്ല. അതിനാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നീ രാജ്യങ്ങളെ ഇന്ത്യ പിന്നിലാക്കിയെന്നും ഹോളീവുഡ് ചിത്രമായ ഗ്രാവിറ്റിയുടെ നിര്‍മ്മാണച്ചിലവിനേക്കാള്‍ ഏറെക്കുറവാണ് മംഗള്‍‌യാന്‍ ദൌത്യത്തിനെന്നും ലേഖനത്തില്‍ പറയുന്നു.

ഗൂഗിള്‍ വാച്ച്, മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രൊ 3 ഹൊബ്രിഡ് ലാപ്ടോപ് എന്നിവയും മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലുണ്ട്. നളിനി നഡ്കര്‍ണി, പ്രമോദ് ശര്‍മ്മ എന്നീ ഇന്ത്യക്കാരുടെ കണ്ടുപിടുത്തങ്ങളും പട്ടികയിലുണ്ട്. ഏകാന്ത തടവുകാര്‍ക്കുള്‍ല വ്യായാമ ഉപകരണമാണ് നളിനിയുടെ കണ്ടെത്തല്‍, കുട്ടികള്‍ക്കായുള്ള ഓസ്മോ എന്ന ടോയ് ടാബ്ലറ്റാണ് പ്രമോദിന്റെ കണ്ടുപിടുത്തം. മുന്‍ ഗൂഗിള്‍ എഞ്ജിനീയറാണ് പ്രമോദ് ശര്‍മ്മ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :