മലേഷ്യന്‍ വിമാനം വെടിവച്ചിട്ടത് അമേരിക്ക

പാരീസ്| VISHNU.NL| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (11:18 IST)
അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാണെന്ന് പുതിയ ആരോപണം. ഫ്രഞ്ച് വിമാനക്കമ്പനിയായ പ്രോട്ടിയസ് എയര്‍ലൈന്‍സിന്റെ മുന്‍ മേധാവി മാര്‍ക് ഡുഗൈനാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യയിലെ യുഎസ് താവളത്തില്‍ സെപ്റ്റംബര്‍ 11 മോഡല്‍ ആക്രമണം ഭയന്നാണ് വെടിവെച്ചിട്ടതെന്ന് ഫ്രഞ്ച് മാസിക പാരിസ് മാച്ചില്‍ എഴുതിയ ലേഖനത്തില്‍ പ്രോട്ടിയസ് എയര്‍ലൈന്‍സ് മേധാവി മാര്‍ക് ഡുഗെയ്ന്‍ അവകാശപ്പെട്ടു. മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ വിമാനമാണ് മാര്‍ച്ച് എട്ടിന് കാണാതായത്.

വിമാനത്തെ വെടിവെച്ചിട്ട ശേഷം 'മുക്കി'. പിന്നീട് അവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്ന ഔദ്യോഗിക പ്രസ്താവന ഇറക്കി. കണ്ടെത്തിയെന്ന് പറയുന്ന 63 മീറ്റര്‍ നീളമുള്ള 'അജ്ഞാത അവശിഷ്ടം' പിന്നെ കണ്ടില്ലെന്ന് പ്രസ്താവനയിറക്കി. അതും ദുരൂഹമായ കാര്യമാണ് - മാര്‍ക്ക് ആരോപിച്ചു.

യുഎസ് വെടിവെച്ചിട്ടുവെന്നതിന് തെളിവായി മലേഷ്യന്‍ വിമാനം താഴ്ന്നു പറക്കുന്നത് കണ്ടെന്ന മാലദ്വീപ് നിവാസികളുടെ ദൃക്സാക്ഷി വിവരണവും ഡുഗെയ്ന്‍ ഉദ്ധരിക്കുന്നുണ്ട്. മലേഷ്യന്‍ വിമാനത്തിന്റെ നിറങ്ങളുള്ള വലിയ വിമാനം കണ്ടതായി ഒരു മത്സ്യത്തൊഴിലാളി അറിയിച്ചിരുന്നു. മാര്‍ച്ച് എട്ടിന് വിമാനത്തിലേതെന്നു കരുതുന്ന അഗ്നിശമന സംവിധാനം ബാറ ദ്വീപില്‍ അടിഞ്ഞതായി മാലദ്വീപ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിമാനത്തിനായി 26 രാജ്യങ്ങള്‍ ചേര്‍ന്നുള്ള തിരച്ചില്‍ രണ്ട് ഇടനാഴികള്‍ കേന്ദ്രീകരിച്ചാണ് നടന്നത്. കസാഖ്‌സ്താന്‍ മുതല്‍ തായ്‌ലന്‍ഡ്തീരം വരെയുള്ള വടക്കന്‍ മേഖലകളിലും ഇന്‍ഡൊനീഷ്യയില്‍ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗംവരെയുള്ള ഇടനാഴിയിലുമായിരുന്നു അന്വേഷണം. മാര്‍കിന്റെ അഭിപ്രായപ്രകാരം രാജ്യാന്തര സംഘം നിലവില്‍ തിരയുന്ന സ്ഥലത്തിന് വിമാനം പതിച്ച ഇടവുമായി ഒരു ബന്ധവുമില്ല.

ഇദ്ദേഹത്തിന്റെ ആരോപണത്തിലുള്ള അമേരിക്കന്‍ വോമതാവളത്തിനു നേരെ പണ്ടും ഇത്തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. ഓസ്ട്രേലിയയില്‍ നിന്ന് 4,500 ലേറെ കിലോമീറ്റര്‍ അകലെയുള്ള ദ്വീപ് 1970കള്‍ മുതല്‍ അമേരിക്ക ഉപയോഗിച്ചുവരുന്നുണ്ട്. 1,700 സൈനികരാണ് നിലവില്‍ താവളത്തിലുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :