തെളിവായി അവസാന കോളും, കത്തിക്കരിഞ്ഞ മാംസഭാഗങ്ങളും; കാണാതായ 23കാരിയുടെ മൃതദേഹം കണ്ടെത്തി - യുവാവ് അറസ്‌റ്റില്‍

  Mackenzie Lueck , death , police , murder , missing , പൊലീസ് , കൊല , മൃതദേഹം , യുവതി
യൂട്ടാ| Last Updated: ശനി, 6 ജൂലൈ 2019 (14:02 IST)
23 കാരിയുടെ തിരോധനത്തില്‍ വട്ടം ചുറ്റിയ പൊലീസ് ഒടുവില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം 17ന് കാണാതായ മെക്കൻസി ലൂക്കിന്റെ മൃതദേഹം ലോഗൻ കാനിയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സംഭവത്തില്‍ അയൂല അജയ് (31) എന്ന യുവാവ് അറസ്‌റ്റിലായി.

മെക്കൻസിയെ അയൂല തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയുള്ള റിപ്പോർട്ട് അടുത്ത ആഴ്ച കോടതിയിൽ സമർപ്പിക്കും.

ജൂൺ 17 ന് കലിഫോർണിയയില്‍ നിന്നും സാൾട്ട് ലേക്ക് സിറ്റിയിലേക്ക് കാറിലാണ് മെക്കന്‍‌സി പോയത്. നോർത്ത് സാൾട്ട് ലേക്ക് ഹാച്ച് പാർക്കിനു സമീപം ഇറങ്ങുകയും ചെയ്‌തു. അവിടെ കാത്തു നിന്ന മറ്റൊരു കാറിലേക്കാണ് യുവതി പോയതെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയാണ് അയൂലയിലേക്ക് പൊലീസിനെ എത്തിച്ചത്.

അജയുമായി സംസാരിച്ചതിന് പിന്നാ‍ലെ മെക്കൻസിയുടെ ഫോണ്‍ ഓഫ് ആകുകയും ചെയ്‌തു. യുവാവിന്റെ വീടും പരിസരവും പരിശോധിച്ച പൊലീസ് മെക്കൻസിയുടെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ കത്തിക്കരിഞ്ഞ നിലയില്‍ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. ചില മാംസഭാഗങ്ങളും പൊലീസ് കണ്ടെത്തി.

അന്വേഷണത്തിനൊടുവില്‍ ലോഗൻ കാനിയനിൽ നിന്നും പെണ്‍‌കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ അയൂലയെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :