അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:37 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് വെറും 44 ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് രാജി. ലിസ് ട്രസിൻ്റെ സാമ്പത്തിക നയങ്ങൾ ബ്രിട്ടനിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ബ്രിട്ടൻ്റെ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന നാണക്കേടോടെയാണ് ലിസ് ട്രസിൻ്റെ മടക്കം. തൻ്റെ പേരിൽ ഏൽപ്പിച്ച ദൗത്യം നിർവഹിക്കാൻ തനിക്കായില്ലെന്നും ഒരാഴ്ചയ്ക്കകം പുതിയ നേതാവിനെ തെരെഞ്ഞെടുക്കുമെന്നും അവർ പറഞ്ഞു.