കീമോതെറാപ്പിക്ക് ബൈ പറയാം; പകരക്കാരനെത്തി

മെല്‍ബണ്‍| VISHNU.NL| Last Updated: ബുധന്‍, 4 ജൂണ്‍ 2014 (15:25 IST)
രക്താര്‍ബുദ ചികിത്സക്കായി വ്യാപകമായി ഉപയോഗിക്കുന്ന കീമോതെറാപ്പി ഉപേക്ഷിക്കാന്‍ സമയമായി. കീമോതെറാപ്പിയേക്കാള്‍ ഫലപ്രദമായ മരുന്ന് ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. ഇബ്രുടിനിബിന്‍ എന്നാണ് പുതിയ മരുന്നിന്റെ പേര്.

ഒരു കൊല്ലത്തിനുള്ളില്‍ ഈ മരുന്ന് ആസ്ട്രേലിയന്‍ ലഭ്യമായേക്കും. കീമോ തെറാപ്പിയെക്കാള്‍ മെച്ചപ്പെട്ട ഫലമാണ് ഇബ്രുടിനിബ് നല്‍കുന്നതെന്നാണ് പരീക്ഷണങ്ങളില്‍ വെളിവാകുന്നതെന്ന് മെല്‍ബണിലെ പീറ്റര്‍ മക്കല്ലം കാന്‍സര്‍ സെന്ററിലെ ഡോ.കോന്‍ ടാം പറഞ്ഞു. കീമോതെറാപ്പിയെക്കാള്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതാണ് ഈ മരുന്ന്.

സാവധാനത്തില്‍ പടരുന്നതും ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ക്രോണിക് ലിംഫൊസൈറ്റിക് (സിഎല്‍എല്‍)​ എന്ന രക്താര്‍ബുദത്തിനുള്ള മരുന്നിനായി നടത്തിയ പരീക്ഷണമാണ് വിജയത്തില്‍ കലാശിച്ചത്. സിഎല്‍എല്‍ ബാധിച്ച 391 രോഗികളില്‍ മരുന്നു പരീക്ഷിച്ചു. കീമോ തെറാപ്പി കൊണ്ട് ഈ രോഗബാധിതരില്‍ 81 ശതമാനം പേര്‍ക്ക് രോഗമുക്തി വന്നു എങ്കില്‍ ഇബ്രുടിനിബ് പ്രയൊഗിച്ചപ്പോള്‍ 90 ശതമാനം രോഗികളും സുഖപ്പെട്ടു.

കീമോതെറാപ്പിയോട് ഫലപ്രദമല്ലാത്ത രോഗാവസ്ഥയിലും പുതിയ മരുന്ന് ഫലപ്രദമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായും ഗവേഷകര്‍ പറഞ്ഞു. രക്തത്തിലെ ശ്വേതാണുക്കളെ ബാധിക്കുന്നതാണ് ക്രോണിക് ലിംഫൊസൈറ്റിക് ലുക്കീമിയ. ഈ രോഗത്താല്‍ ശരീരാഭരം കുറയും. കൂടുതല്‍ വിയര്‍ക്കും. വാരിയെല്ലുകള്‍ക്ക് വേദന അനുഭവപ്പെടും,​ വിളര്‍ച്ചയുണ്ടാവും.

മെല്ലെ മാത്രമെ ഈ രോഗം വ്യാപിക്കൂ. രോഗബാധിതരില്‍ 30 ശതമാനത്തിന് ചികിത്സ ആവശ്യമായി വരില്ല. 70 ശതമാനത്തിനും രോഗം മൂര്‍ച്ഛിക്കാനിടയുണ്ട്. ചികിത്സയും അത്യാവശ്യമാണ്. ആസ്ട്രേലിയയില്‍ 350 പേര്‍ ഈ രോഗത്താല്‍ മരണമടയുന്നതായാമ് കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :