നേരം വെളുത്തപ്പോള്‍ മരുഭൂമി കുളമായി

ട്യൂണിസ്| VISHNU.NL| Last Modified ഞായര്‍, 3 ഓഗസ്റ്റ് 2014 (13:43 IST)
കഴുഞ്ഞ ദിവസം വരെ തുള്ളിപോലും വെള്ളമില്ലതിരുന്ന മരിഭൂമിയില്‍ നേരം വെളുത്തപ്പൊള്‍ ജലം നിറഞ്ഞു തുളുമ്പുന്ന തടാകം. ദക്ഷിണ ടുണീഷ്യയിലെ ഗഫ്സ നഗരത്തില്‍നിന്ന് 25കിലോ മീറ്റര്‍ അകലെയാണ് അത്ഭുത തടാകം രൂപപ്പെട്ടത്.


വരള്‍ച്ചയില്‍ പൊറുതിമുട്ടി നില്‍ക്കുന്നതിനിടെയാണ് ജൂലൈ അവസാനത്തോടെ ഇവിടെ തടാകം രൂപപ്പെട്ടത്. സംഭവമറിഞ്ഞതോടെ തടാകം കാണാനും അതില്‍ കുളിക്കാനും സഞ്ചാരികള്‍ ഇവിടേക്കൊഴുകുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഭൂചലനമോ മറ്റെന്തെങ്കിലും കാരണമൊ മൂലം ഭൂമിക്കടിയിലെ ഏതോ ജലസംഭരണിയെ മൂടിയ ശിലാപ്രതലം നീങ്ങിപ്പോയതിനെ തുടര്‍ന്ന് രൂപം കൊണ്ടതാണ് ഈ തടാകമെന്നാണ് ഇപ്പോഴത്തെ നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍, ഇവിടെ കുളിക്കുന്നതും വെള്ളത്തിലിറങ്ങുന്നതും സൂക്ഷിച്ചു വേണമെന്ന് ടുണീഷ്യന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫോസ്ഫേറ്റ് ഖനനം നടക്കുന്ന പ്രദേശത്തിന് അടുത്താണ് ഈ സ്ഥലം. അതിനാല്‍, ഈ ജലം ആരാഗ്യത്തിന് ഹാനികരമാവുമോ എന്ന ആശങ്കയും പടര്‍ന്നിട്ടുണ്ട്. രണ്ടര ഏക്കറുണ്ട് ഈ പുതിയ തടാകത്തിന്. ചിലയിടങ്ങളില്‍ ഇതിന് 50 അടി താഴ്ചയുമുണ്ട്ണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :