കുവൈറ്റ് സിറ്റി|
JOYS JOY|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (09:24 IST)
എതിര്‍പ്പുകളും പ്രതിഷേധങ്ങളും അവഗണിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശവിഗ്രഹം സ്ഥാപിച്ചു. വിനായകചതുര്‍ത്ഥി ദിനമായ വ്യാഴാഴ്ച മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു എംബസിയില്‍ ഗണേശപ്രതിമ പ്രതിഷ്‌ഠിച്ചത്. 1500 കിലോ ഭാരമുള്ള ശിലാവിഗ്രഹം ആണ് എംബസിയുടെ സ്വീകരണമുറിയില്‍ സ്ഥാപിച്ചത്.
അതേസമയം, മതേതര ഇന്ത്യയുടെ നയതന്ത്ര കാര്യാലയത്തില്‍ ഒരു പ്രത്യേക മത വിഭാഗത്തിന്റെ ആരാധനരൂപത്തെ പ്രതിഷ്‌ഠിച്ചതിനെതിരെ പ്രവാസികളായ ഇന്ത്യക്കാരില്‍ നിന്ന് പരക്കെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
സ്വദേശി പൌരന്‍ ഇന്ത്യാസന്ദര്‍ശനത്തിനിടെ സ്വന്തമാക്കിയതായിരുന്നു ഗണേശവിഗ്രഹം. എന്നാല്‍, ഒരു ഹൈന്ദവസമുദായത്തില്‍പ്പെട്ട ചിലരുടെ ആരാധനമൂര്‍ത്തിയാണ് ഇതെന്ന് അറിഞ്ഞതോടെ വിഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ, ഇന്ത്യന്‍ എംബസി സ്വദേശിയുമായി ബന്ധപ്പെടുകയും വിഗ്രഹം ഏറ്റെടുക്കുകയുമായിരുന്നു.
നേരത്തെ, സെപ്‌തംബര്‍ 17ന് വിഗ്രഹത്തിനെ അനാഛാദന ചടങ്ങ് എംബസിയില്‍ നടക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നെങ്കിലും പിന്നീട് പരിപാടി മാറ്റിവെച്ചതായി മാധ്യമങ്ങളെ അറിയിച്ചതിനു ശേഷം അനാഛാദന ചടങ്ങ് നടത്തുകയായിരുന്നു.