കൊളംബിയ|
VISHNU N L|
Last Modified ചൊവ്വ, 19 മെയ് 2015 (12:03 IST)
കനത്ത മഴയെത്തുടര്‍ന്ന് വടക്ക് പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അമ്പതിലേറെ മരണം. കൊളംബിയിയലെ സല്ഗര് മുനിസിപ്പാലിറ്റിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3.30നാണ് ഉരുള്‍പൊട്ടലുണ്ടായത്. നിരവധി വീടുകളും റോഡുകളും പാലങ്ങളും മണ്ണിനടിയിലായി.
37ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സാന്റോസ്
പ്രഞ്ഞു.
ഭൂമി
ശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ലാറ്റിന്‍ അമേരിക്കയിലെ ദുരന്ത സാധ്യതാ മേഖലയായാണ് കൊളംബിയയെ കണക്കാക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ 150 ദുരന്തങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതില്‍ 32000 പേരുടെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും 12 മില്ല്യണ്‍ ആളുകള്‍ ഇരകളായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.