അഭ്യൂഹങ്ങൾക്കിടെ കിം ജോങ് ഉൻ പൊതുചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 2 മെയ് 2020 (07:34 IST)
സോൾ: മരണപ്പെട്ടു എന്നും, ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് എന്നെല്ലാമുള്ള അഭ്യൂഹങ്ങൾക്കിടെ ഉത്തര കൊറിയൻ ഭരണാധികാരി പൊതുചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ. കിം ജോങ് ഉൻ പ്യോംഗ് യാങ്ങിലെ വളം നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തതായി കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

20 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കിം ജോങ് ഉൻ ഒരു പൊതു വേദിയിൽ പ്രത്യക്ഷപ്പെടുന്നത്. കിം ജോങ് ഉൻ മരണപ്പെട്ടു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. സഹോദരി കിം യോ ജോങിനും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പമാണ് കിം ജോങ് ഉൻ ചടങ്ങിൽ പങ്കെടുത്തത് എന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറി കിം ജോങ് ഉൻ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :