അസ്താന|
VISHNU N L|
Last Modified വ്യാഴം, 9 ജൂലൈ 2015 (17:19 IST)
ലോകത്തെ ഏറ്റവും വലിയ യുറേനിയം ഉത്പാദകരായ
കസാക്കിസ്ഥാൻ ഇന്ത്യയ്ക്ക് അയ്യായിരം ടൺ യുറേനിയം നൽകുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കസാക്ക് സന്ദർശനത്തിന്റെ ഭാഗമായുണ്ടായ ചർച്ചകളുടെ തുടർച്ചയായാണ് ഇന്ത്യക്ക് യുറേനിയം നല്കാന് കസാക്കിസ്ഥാന്‍ തീരുമാനിച്ചത്.
കസാക്ക് പ്രസിഡന്റ് നുസ്രുൾസ്ഥാൻ നസർബയേവ് ഇക്കാര്യം പ്രഖ്യാപിച്ചു. അടുത്ത നാലുവർഷ കാലയളവിലാണ് ഇത് ലഭ്യമാക്കുന്നത്. യുറേനിയം വാങ്ങാൻ ഇന്ത്യയുമായി ആദ്യം കരാറുണ്ടാക്കിയ രാജ്യമാണ് കസാക്കിസ്ഥാനെന്നും രണ്ടാമതും കരാർ സാദ്ധ്യമായതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായാപ്പെട്ടു.
നിലവിൽ 4650 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയുടെ ആണവനിയങ്ങളുടെ ഉത്പാദനം പതിനാലിരട്ടി വർദ്ധിപ്പിക്കണമെന്നാണ് തീരുമാനം. ഇതിന് യുറേനിയത്തിന്റെ ഇറക്കുമതി അത്യാവശ്യമായിരുന്നു. മൊഡിസര്ക്കാര് വന്നതിനു ശേഷം ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായും യുറേനിയം കരാര്‍ ഉണ്ടാക്കിയിരുന്നു.