സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (07:53 IST)
കാബൂളിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ടു സ്‌ഫോടനങ്ങളിലായി 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു. ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ 143 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ താലിബാനുകളും ഉണ്ടെന്നാണ് വിവരം. ബോംബ് സ്‌ഫോടനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സ്‌ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രിതന്നെ അപലപിച്ചു.