പാകിസ്ഥാന്‍ വീണ്ടും ഒറ്റപ്പെടുന്നു; കബഡി ലോകകപ്പില്‍ വിലക്ക്

കബഡി ലോകകപ്പിൽ നിന്നും പാകിസ്ഥാനെ വിലക്കി

ahamadabad, kabaddi, world cup, kashmir, uri അഹമദാബാദ്, കബഡി, ലോകകപ്പ്, കശ്മീര്‍, ഉറി
അഹമദാബാദ്| സജിത്ത്| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (11:42 IST)
കബഡി ലോകകപ്പിൽ പാകിസ്ഥാന് വിലക്ക്. അന്താരാഷ്​ട്ര കബഡി അസോസിയേഷ​​നാണ് അഹമദാബാദിൽ വെച്ച്​ നടക്കുന്ന കബഡി ലോകകപ്പിൽ നിന്ന് പാകിസ്ഥാനെ വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അസോസിയേഷ​ന്റെ ഈ തീരുമാനത്തിനെതിരെ പാക്​ കബഡി അസോസിയേഷനും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

അതിർത്തിയിൽ ഇന്ത്യ– പാക്​ സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിലാണ്​ പാകിസ്ഥാനെ ലോകകപ്പിൽ നിന്നും വിലക്കിയത്​. അന്താരാഷ്​ട്ര കബഡി അസോസിയേഷ​ന്റെ ഒഴിച്ച്​ കൂടാൻ പറ്റാത്ത ഘടകമാണ് പാകിസ്ഥാൻ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്​ അനുവാദം നൽകാൻ സാധിക്കില്ലെന്ന് അന്താരാഷ്​ട്ര കബഡി അസോസിയേഷൻ തലവൻ ദിറോജ്​ ചതുർവേദി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :