ജേര്‍ണലിസ്റ്റിന്റെ മൃതദേഹം പുഴുവരിച്ച് വനത്തിനുള്ളില്‍

പോം പെക്ക്:| webdunia| Last Modified വെള്ളി, 2 മെയ് 2014 (12:41 IST)
പ്രശസ്ത കനേഡിയന്‍ ജേര്‍ണലിസ്റ്റിന്റെ മൃതദേഹം കംബോഡിയ വനത്തിനുള്ളില്‍ കണ്ടെത്തി. ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ഡേവ് വോള്‍ക്കറിന്റെ മൃതദേഹമാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്.

ഫെബ്രുവരി 14 മുതല്‍ വോള്‍ക്കറെ സീം റീപ് സിറ്റിയില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് രണ്ടര മാസത്തിനുശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കംബോഡിയയിലെ ബാങ്കോങിനു സമീപമുള്ള വനത്തില്‍ പഴങ്ങള്‍ ശേഖരിക്കാന്‍ പോയ യുവാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തീര്‍ത്തും പുഴുവരിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

അങ്കോര്‍ അമ്പലത്തിനു സമീപത്തു നിന്നും 300 മീറ്റര്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കിടന്നത്. വോള്‍ക്കറിന്റെ സുഹൃത്തായ മറ്റൊരു ജേര്‍ണലിസ്റ്റാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വോള്‍ക്കറിന്റെ വസ്ത്രങ്ങളാണ് ഇതിന് സഹായകമായത്.
കനേഡിയന്‍ എംബസിയുടെ സഹായത്തോടുകൂടി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഡോക്യുമെന്റി ചിത്രീകരണത്തിന് എത്തിയതായിരുന്നു വോള്‍ക്കര്‍. കനേഡിയയിലെ പ്രശസ്തനായ ജേര്‍ണലിസ്റ്റാണ് വോള്‍ക്കര്‍. നിരവധി ഡോക്യുമെന്റികള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :