ജോ ബൈഡൻ ഗജിനിയെപോലെ, ഒരു വർഷം പോലും തികയ്‌ക്കില്ലെന്ന് കങ്കണ റണാവത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (14:08 IST)
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ഒരു വർഷം തികയ്‌ക്കില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ആമിർഖാന്റെ സൂപ്പർ ഹിറ്റ് കഥാപാത്രം ഗജിനിയെ പോലെ ഓരോ അഞ്ച് മിനിറ്റിലും ബൈഡന്റെ ഓർമ പോകുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. അതേസമയം വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ പ്രശംസിക്കാനും താരം മറന്നില്ല.

ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനെക്കുറിച്ച് അറിയില്ല, അവർ കുത്തിവെച്ചിരിക്കുന്ന മരുന്നുകൾ ഒരു വർഷത്തിനപ്പുറം ഗുണം ചെയ്യില്ല. കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുക. ഒരു സ്ത്രീ വളർന്നാൽ എല്ലാ സ്ത്രീകൾക്കും അത് വഴി തുറക്കും, ചരിത്ര ദിനത്തിന് ആശംസകൾ കങ്കണ ട്വിറ്ററിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :