ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരണം

ബെയ്റൂത്| JOYS JOY| Last Modified ബുധന്‍, 20 ജനുവരി 2016 (10:17 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐ എസ് സ്ഥിരീകരിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ ദാബിഖാണ് ഇയാൾ കൊല്ലപ്പെട്ടെന്ന വാർത്ത ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

മുഹമ്മദ് എംവസി എന്ന ജിഹാദി ജോൺ കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു.
ഇതിന് ഐ എസ് സ്ഥിരീകരണം ഒന്നും നല്കിയിരുന്നില്ല. എന്നാല്‍, നവംബര്‍ 12ന് സിറിയയിലെ റാഖയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ഐ എസ് തടവിലാക്കിയ ബന്ദികളെ കൊല്ലുന്ന ദൃശ്യങ്ങളിലായിരുന്നു ജിഹാദി ജോൺ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നത്. 2014 ഓഗസ്റ്റിലായിരുന്നു ആദ്യമായി ഇയാൾ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജെയിംസ് ഫോളിയുടെ തലവെട്ടുന്നു എന്ന് അറിയിച്ചു കൊണ്ടുള്ള ദൃശ്യമായിരുന്നു അത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :