യെമന്‍ തീരത്ത് ബോട്ട് മുങ്ങി അറുപത്തിരണ്ടു പേര്‍ മരിച്ചു

 ബോട്ട് അപക്ടം , യെമന്‍ , അഭയാര്‍ഥികള്‍ , ജനീവ
ജനീവ| jibin| Last Modified ശനി, 7 ജൂണ്‍ 2014 (10:56 IST)
യെമന്‍ തീരത്ത് അഭയാര്‍ഥികള്‍ കയറിയ ബോട്ട് കടലില്‍ മുങ്ങി അറുപത്തിരണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ ബോട്ട് ജീവനക്കാരാണ്. എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മെയ് 31-ന് നടന്ന സംഭവം ഈ വര്‍ഷത്തെ അഭയാര്‍ഥികളുള്‍പ്പെട്ട വലിയ അപകടമാണെന്ന് ഐക്യരാഷ്ട്രസംഘടന അറിയിച്ചു.

ബോട്ടിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ യെമന്‍ തീരത്ത് അടിഞ്ഞതിനെത്തുടര്‍ന്ന് ഇവ പ്രദേശവാസികള്‍ സംസ്‌കരിച്ചതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബോട്ട് എവിടെനിന്നാണ്
യാത്ര തുടങ്ങിയതെന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യുഎന്‍ അഭയാര്‍ഥി വിഭാഗം വക്താവ് അഡ്രിയാന്‍ എഡ്വേഡ്‌സ് വ്യക്തമാക്കി. മേഖലയില്‍ ഈ വര്‍ഷം ബോട്ടപകടങ്ങളില്‍ 121 അഭയാര്‍ഥികള്‍ മരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :