ആമസോണിന്റെ സിഇഒ സ്ഥാനത്തു നിന്ന് സ്ഥാപകന്‍ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു

ശ്രീനു എസ്| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (09:17 IST)
ആമസോണിന്റെ സിഇഒ സ്ഥാനത്തു നിന്ന് സ്ഥാപകന്‍ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു. 27 വര്‍ഷം മുന്‍പാണ് ജെഫ് ബെസോസ് ആമസോണ്‍ സ്ഥാപിച്ചത്. ഇദ്ദേഹം ഇനി എക്‌സിക്യുട്ടീവ് ചെയര്‍മാനായിട്ടായിരിക്കും പ്രവാര്‍ത്തിക്കുന്നത്. വെബ് സര്‍വീസ് തലവനായിരുന്ന ആന്‍ഡി ജാസ്സിയാണ് പുതിയ സിഇഒ.

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ആമസോണ്‍. ഈവര്‍ഷത്തിന്റെ മൂന്നാം പാദത്തിലാണ് ബെസോസ് സ്ഥാനം ഒഴിയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വലിയ ജനപ്രീതിയാണ് ആമസോണ്‍ നേടിയെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :