ജപ്പാനില്‍ കത്തി ഉപയോഗിച്ച് മാനസികരോഗികള്‍ക്ക് നേരെ ആക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

ജപ്പാനില്‍ കത്തി ഉപയോഗിച്ച് മാനസികരോഗികള്‍ക്ക് നേരെ ആക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

ടോക്കിയോ| JOYS JOY| Last Modified ചൊവ്വ, 26 ജൂലൈ 2016 (07:56 IST)
മാനസികരോഗികള്‍ക്ക് നേരെ അജ്ഞാതന്‍ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ജപ്പാനില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ജപ്പാനിലെ ടോക്കിയോക്ക് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെ സാഗമിഹാറ നഗരത്തിലാണ് സംഭവം.

കത്തി ആക്രമണത്തി 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. മാനസികരോഗികൾ ചികിത്സയിൽ കഴിയുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ 26കാരനാണ് കൂട്ട കൊലപാതകം നടത്തിയത്. കൂട്ടക്കൊല നടത്തിയതിനു ശേഷം യുവാവ് സ്റ്റേഷനിലെത്തി പൊലീസിന് കീഴടങ്ങി. പ്രാദേശികസമയം പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :